Friday, May 3, 2024
spot_img

അബുദാബിയിൽ അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; കൊച്ചുറാണി മികച്ച സിനിമ

ദുബായ് : നിനവ് സാംസ്‌കാരിക വേദി അബുദാബിയിൽ സംഘടിപ്പിച്ച ഒന്നാമത് അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് സമാപനം. വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. മത്സരവിഭാഗത്തിലുണ്ടായിരുന്ന 21 ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.

ഞായറാഴ്ച രാത്രി വരെ നീണ്ട മേളയിൽ മികവുറ്റ 21 ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച നടന്ന സർഗ്ഗ സംവാദത്തിന് അഡ്വ. ഐഷ ഷക്കീർ നേതൃത്വം നൽകി. നിനവ് സാസ്‌കാരിക വേദി പ്രസിഡന്റ് കെ.വി ബഷീറിന്റെ അദ്ധ്യക്ഷതയിൽ പൊതുപരിപാടിയുടെ ഉദ്ഘാടന അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ നിർവ്വഹിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സമാജം സെക്രട്ടറി എം.യു.ഇർഷാദ്, മുൻ പ്രസിഡന്റ് സലീം ചിറക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി അനിൽ കുമാർ, നിനവ് വനിത വിഭാഗം കൺവീനർ ജയശ്രീ അനിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഫലപ്രഖ്യാപനത്തിൽ വിധികർത്താക്കളായിരുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകന്മാരായ പ്രിയനന്ദനൻ, ഷൈജു അന്തിക്കാട് തുടങ്ങിയവർ വീഡിയോയിലൂടെ അവലോകന പ്രഭാഷണവും വിധിപ്രഖ്യാപനവും നടത്തി. കൊച്ചുറാണി മികച്ച സിനിമയായി തെരഞ്ഞെടുത്തു. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് കബീർ ടികെ, ആതിര പട്ടേൽ എന്നിവർ അർഹരായി. മികച്ച സംവിധായകരേയും ഹെന ചന്ദ്രനേയും ശരതിനേയും തെരഞ്ഞെടുത്തു.

Related Articles

Latest Articles