Friday, May 10, 2024
spot_img

നരേന്ദ്രമോദിയെ മാതൃകയാക്കി യുഎഇ; ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം

ദുബായ്: കൊവിഡ് നിയന്ത്രണത്തില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ കൈയടിച്ചും പാത്രം കൊട്ടിയും പിന്നെ ദീപം തെളിച്ചും മാതൃക കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുകയാണ്.

നരേന്ദ്രമോദിയുടെ കൊവിഡ് കാല ആശയങ്ങള്‍ യുഎഇ വേറൊരു രീതിയില്‍ നടപ്പാക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കാന്‍ ദേശീയഗാനം ആലപിക്കണമെന്നാണ് യുഎഇ ഭരണകൂടത്തിന്റ നിര്‍ദ്ദേശം.

ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് ജനങ്ങള്‍ എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. ‘ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ’ എന്നാണ് നിലവിലെ പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.

ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പങ്കുവയ്ക്കുന്നതിലുപരി മനോധൈര്യം വര്‍ദ്ധിപ്പിക്കാനും പരിപാടിയിലൂടെ സാധിക്കുമെന്ന് യുഎഇ അറിയിച്ചു. ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Related Articles

Latest Articles