Thursday, January 8, 2026

ഖത്തറിലേക്ക് ആരും പോകേണ്ട

ദോഹ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇറാക്ക്, ലബനന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തറില്‍ താമസ വീസയുള്ളവര്‍, വിസിറ്റ് വീസക്കാര്‍, വര്‍ക്ക് പെര്‍മിറ്റ്, താല്‍ക്കാലിക വീസക്കാര്‍ എന്നിവര്‍ക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്കുള്ള പ്രവേശനം നിര്‍ത്തി. ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ അവധിക്ക് നാട്ടില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ അടക്കമുള്ളവരുടെ മടക്കയാത്രഇപ്പോള്‍ അനിശ്ചിതമായി നീളും.കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണ് വിലക്കെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles