Friday, September 25, 2026

രാജ്യത്ത് വൈദ്യുതി മുടക്കം രൂക്ഷം; പാകിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്യാൻ സാധ്യത

ഇസ്ലാമാബാദ്: വൈദ്യുതി മുടക്കം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചേക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരുടെ മുന്നറിയിപ്പ്.

നീണ്ട മണിക്കൂര്‍ വൈദ്യുതി തടസ്സം കാരണം രാജ്യത്തുടനീളം മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, വൈദ്യുതി തടസ്സം അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങളും തടസ്സവും ഉണ്ടാക്കുന്നു.” , നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബോര്‍ഡ് (NIBT) ട്വിറ്ററില്‍ കുറിച്ചു,

അതിനിടെ ജൂലൈ മാസത്തില്‍ വര്‍ധിച്ച ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Latest Articles