Friday, March 29, 2024
spot_img

കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്ചാർജുകൾ; വികസിത രാജ്യങ്ങളേ പിന്തളളി ഇന്ത്യ

ദില്ലി: ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വികസിത രാജ്യങ്ങളേ പിന്തളളിയാണ് ഇന്ത്യ ഒന്നാമതെത്തിയിരിക്കുന്നത്.
റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്.

ലോകത്തെമ്പാടും ഉള്ള ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വിശകലനം ചെയ്ത് കേബിള്‍.കോ.യുകെ നടത്തിയ പഠനത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്ചാർജുകൾ ഈടാക്കുന്നത് ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത് ഇന്ത്യയില്‍ ശരാശരി ഒരു ജിബി നെറ്റിന്റെ നിരക്ക് 18രൂപയാണ് . ഒരു ജിബി ഡാറ്റയ്ക്ക് ബ്രിട്ടനില്‍ 6 ഡോളറാണ് വാങ്ങുന്നത്. അമേരിക്കയില്‍ ഒരു ജിബി ഡാറ്റയ്ക്ക് 12.37 ഡോളറുമാണ് ഈടാക്കുന്നത്.

റിലയന്‍സ് ജിയോ വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കിയതോടെ മറ്റ് മൊബൈല്‍ നെറ്റ് വര്‍ക്കുകളും ഡേറ്റയുടെ നിരക്കുകള്‍ ഗണ്യമായി കുറച്ചിരുന്നു

Related Articles

Latest Articles