Sunday, April 28, 2024
spot_img

ശബരിമല ശ്രീകോവിലിന് ഇനി പുതിയ സ്വർണ വാതിലുകൾ ; സമർപ്പണം പൈങ്കുനി ഉത്ര മഹോത്സവത്തിന്

മിനുക്കുപണികൾ പൂർത്തിയായ ശബരിമല ശ്രീകോവിലിന്റെ പുതിയ സ്വർണ വാതിലുകൾ പൈങ്കുനി ഉത്ര മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ സ്ഥാപിക്കും . ശ്രീകോവില്‍ വാതിലിന്റെ തകരാര്‍ കണക്കിലെടുത്ത്‌ മാറ്റിപണിയണമെന്ന ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാതില്‍ സ്ഥാപിക്കുന്നത്.

നൂറുവര്‍ഷം പഴക്കമുള്ള ഒറ്റത്തടിനിലമ്പൂർ തേക്കിലാണ് പുതിയ സ്വര്‍ണവാതില്‍ ഒരുക്കിയിരിക്കുന്നത്
നാലുകിലോയിലധികം സ്വര്‍ണ്ണമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത് .

ഗുരൂവായൂര്‍ ക്ഷേത്ര ശ്രീകോവില്‍ വാതില്‍ പണിത പാരമ്പര്യ തച്ചന്‍ നന്ദനും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ വിനോദ് ചെര്‍പ്പുളശ്ശേരി, പ്രവീണ്‍ ചെര്‍പ്പുളശ്ശേരി, നവീന്‍ ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ശ്രീകോവിലിന്റെ തടിവാതില്‍ നര്‍മ്മിച്ചത്.ഇക്കഴിഞ്ഞ മണ്ഡലകാലത്താണ് അളവെടുപ്പു പൂർത്തിയാക്കി തടി വാതില്‍ സ്വര്‍ണം പൂശാനായി ഹൈദ്രബാദിലേക്ക് കൊണ്ടുപോയത് .

തിരുപ്പതി, ധര്‍മ്മസ്ഥല, അജന്ത തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശി മികവു തെളിയിച്ച ഹൈദ്രബാദില്‍ നിന്നുള്ള നാലംഗ സംഘമാണ് ഈ വാതിലിന്റെയും സ്വര്‍ണം പൂശുന്ന ജോലികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ചെമ്പു കൊണ്ട് പൊതിഞ്ഞ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്‌ ഏകദേശം രണ്ടു മാസത്തോളം എടുത്തു സ്വര്‍ണം ആലേപനം ചെയ്തിരിക്കുന്നത് .

പുതിയ സ്വർണ വാതിലുകൾ ബാംഗ്ലൂർ രാമപുര അയ്യപ്പ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനത്തിനായി ഒരുക്കിയിയിരിക്കുകയാണിപ്പോൾ .

Related Articles

Latest Articles