തിരുവനന്തപുരം : പാമ്പ് കടിയേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. സമൂഹ മാധ്യമങ്ങളിലൂടെ വാവ സുരേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീഡിയോ വൈറലാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.അതേസമയം, ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ചൊവ്വാഴ്ച രാവിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ബുധനാഴ്ച വീണ്ടും ആരോഗ്യ നില വഷളായി. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരിന്നു.

