Saturday, October 17, 2026

കുടിയ്ക്കൂ കുക്കുമ്പർ ജ്യൂസ്; മാജിക് അറിയൂ!

എല്ലാവർക്കും കുടിയ്ക്കാൻ ഇഷ്ട്ടമുള്ള ഒന്നാണ് ജ്യൂസ്. കൂടുതലും പഴവർഗങ്ങളുടെ ജ്യൂസ് ആണ് എല്ലാവരും കുടിക്കുക.പച്ചക്കറികൾ ഉപയോഗിച്ചുള്ള ജ്യൂസ് പലരും കുടിക്കാറില്ല. എന്നാൽ അതിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്.

ഇത്തരത്തില്‍ ഒന്നാണ് കുക്കുമ്പർ അഥവാ ചെറുവെള്ളരി ജ്യൂസ്‌. സ്വാദിന്റെ കാര്യത്തില്‍ മാത്രം മികവ് നില്‍ക്കില്ലെങ്കിലും ആരോഗ്യപരമായ കാര്യങ്ങളില്‍ ഇതിനെ വെല്ലാൻ വേറൊന്നുമില്ല. ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് ഈ ജ്യൂസ്. ജലത്തിന്റെ സാന്നിധ്യം ഒരു ബോഡി ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുവാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

കലോറി തീരെയില്ലാത്ത കുക്കുമ്പർ ജ്യൂസ് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും. നാരുകള്‍ അഥവാ ഫൈബര്‍ നല്ല ഉറവിടമാണ് വെള്ളരിക്കാ. ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്.

Related Articles

Latest Articles