Monday, June 3, 2024
spot_img

ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ എക്സലൻസ് അവാർഡിനായുള്ള അപേക്ഷ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ, 2023ലെ ദേശീയ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. മാദ്ധ്യമ പ്രവർത്തന രംഗത്തെ പ്രധാനപ്പെട്ട ദേശീയ പുരസ്കാരങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ അവാർഡ്, മാദ്ധ്യമ പ്രവർത്തനം, മെഡിക്കൽ രംഗത്തെ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടിംഗ്, ശാസ്ത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടിംഗ്, കല, സാംസ്കാരിക സാമൂഹ്യ സേവനത്തിലെ സ്തുത്യർഹമായ പ്രവർത്തനം (ശ്രീ ദത്തോപന്ത് തേങ്ങടി സേവാ സമ്മൻ) എന്നീ അഞ്ച് മേഖലകളിലെ മികവ് പുലർത്തുന്ന വ്യക്തികൾക്കാണ് നൽകുന്നത്.

അവാർഡിനായുള്ള അപേക്ഷകൾ സെപ്റ്റംബർ 30-നകം ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ ഓഫീസിലെത്തിക്കണം. അവാർഡ് പ്രഖ്യാപനം ഒക്‌ടോബർ അവസാന വാരമാകും നടക്കുക. പുരസ്‌കാര ജേതാക്കൾക്ക് /സ്ഥാപനങ്ങൾക്ക് ദില്ലിയിൽ നവംബർ 29-ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

അപേക്ഷകൾ അയയ്ക്കുന്നതിനുള്ള വിശദാംശങ്ങൾക്കും സംശയ നിവാരണത്തിനുമായി https://www.msfoundation.in/press_release/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. [email protected] എന്ന ഇ മെയിൽ വിലാസത്തിലും ഫൗണ്ടേഷനുമായി ബന്ധപ്പെടാം .17/202, ഈസ്റ്റ് എൻഡ് അപ്പാർട്ട്മെന്റ്, മയൂർ വിഹാർ ഫേസ് – 1, ദില്ലി – 110096 എന്ന വിലാസത്തിൽ നേരിട്ടും ബന്ധപ്പെടാം

Related Articles

Latest Articles