Tuesday, May 21, 2024
spot_img

രാഹുൽ നവിൻ താത്കാലിക ഇഡി ഡയറക്ടർ; നിയമനം സഞ്ജയ് കുമാർ മിശ്രയുടെ പിൻഗാമിയായി

ദില്ലി : രാഹുൽ നവിനെ താത്കാലിക ഇഡി ഡയറക്ടറായി നിയമിച്ച് കേന്ദ്രസർക്കാർ. ബിഹാർ സ്വദേശിയും 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനുമാണ് രാഹുൽ നവിൻ . 2018 ൽ ഇഡി മേധാവിയായി സ്ഥാനമേറ്റെടുത്ത സഞ്ജയ് കുമാർ മിശ്രയുടെ പിൻഗാമിയായിട്ടാണ് നിയമനം. സഞ്ജയ് കുമാർ മിശ്ര മേധാവി സ്ഥാനത്ത് നിന്ന് സെപ്റ്റംബർ 15ന് വിരമിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് താത്കാലിക ഡയറക്ടറെ നിയമിച്ചത്.

അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. സിബിഐ, ഇഡി മേധാവികൾ സിഐഒയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. സഞ്ജയ് കുമാർ മിശ്ര ആദ്യ സിഐഒ ആയി ചുമതല ഏറ്റെടുത്തേക്കും.

Related Articles

Latest Articles