Saturday, May 4, 2024
spot_img

ഐ പി എൽ മെഗാ താരലേലം പൂര്‍ത്തിയായി; ശ്രീശാന്തിനെ ആരും വാങ്ങിയില്ല; മലയാളി താരം വിഷ്ണു വിനോദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍; പണം വാങ്ങിയ താരങ്ങളെ അറിയാം IPL Auction ends 2022

ഐ പി എല്‍ 2022 സീസണിന്റെ താരലേലം പൂര്‍ത്തിയായി. മലയാളി താരമായ എസ് ശ്രീശാന്തിനെ ഒരു ടീമും ലേലത്തിലെടുത്തില്ല. 50 ലക്ഷം രുപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില. മലയാളി താരം വിഷ്ണു വിനോദിനെ അന്‍പത് ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് താര ലേലത്തിന്റെ രണ്ടാം ദിനം ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ എത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. മുംബൈ സ്വന്തമാക്കിയ ഇഷാന്‍ കിഷനാണ് ഇത്തവണത്തെ ഏറ്റവും മൂല്യമേറിയ താരം. 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെ മുംബൈ സ്വന്തമാക്കിയത്.

ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തിനായി മുംബൈയ്ക്കു മുടക്കേണ്ടി വന്നത് എട്ടു കോടി രൂപയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രമിനെ 2.6 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഓയിന്‍ മോര്‍ഗന്‍, മര്‍നസ് ലബുഷെയ്ന്‍, ആരണ്‍ ഫിഞ്ച് എന്നിവരെ ആദ്യഘട്ടത്തില്‍ ഒരുടീമും സ്വന്തമാക്കിയില്ല.

Related Articles

Latest Articles