Friday, April 26, 2024
spot_img

ഐപിഎൽ: ഡല്‍ഹിയെ തകര്‍ത്ത് ‘തലയും സംഘവും’; ചെന്നൈ ഫൈനലിൽ

ദുബായ്: ഐപിഎല്ലിലെ (IPL) ക്വാളിഫയര്‍ ഒന്നിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തകർത്ത് ചെന്നൈ ഈ സീസണിലെ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ഡൽഹി ഉയർത്തിയ 172 വിജയലക്ഷ്യം രണ്ടു പന്ത് ബാക്കിനിൽക്കെയാണ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ട് ഫിനിഷിങ്ങിൽ ചെന്നൈ മറികടന്നത്. അതേസമയം തോറ്റെങ്കിലും ഡല്‍ഹി പുറത്തായിട്ടില്ല. എലിമിനിറ്ററിലെ വിജയികളുമായി ഒരു മല്‍സരം കൂടി അവര്‍ക്കു ബാക്കിയുണ്ട്. ഇതില്‍ ജയിച്ചാല്‍ ഡല്‍ഹിക്കു ഫൈനലിലെക്കാം.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ചെന്നൈ മറികടന്നത്. 50 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 70 റണ്‍സെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. റോബിൻ ഉത്തപ്പ 44 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 63 റൺസെടുത്തു. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തിയ ധോണി ആറു പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്ത് പുറത്താകാതെ നിന്നു.

https://twitter.com/IPL/status/1447259987202482177

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. പൃഥ്വി ഷായുടെയും (34 പന്തുകളില്‍ 60) ഋഷഭ് പന്തിന്റെയും (35 പന്തുകളില്‍ 51) പൃഥ്വി ഷായുടെയും ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും (24 പന്തുകളില്‍ 37) മികച്ച പ്രകടനങ്ങൾ നടത്തി. ചെന്നൈക്കായി ജോഷ് ഹേസൽവുഡ് നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ, മോയിൻ അലി, ഡൈ്വൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Related Articles

Latest Articles