ടെല്‍ അവീവ്: ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നതായി ഇസ്രയേൽ. ആക്രമണത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
🚨 Iranian missile strikes hit Israel—MDA confirms 4 impacts. One each in Tel-Aviv & Beersheba. Soroka Hospital in Beersheba heavily damaged, now on fire.
🎥Video 1: Tel-Aviv scenes
🎥Video 2: Missile hits Tel-Aviv
🎥Video 3: Soroka Hospital aflame pic.twitter.com/qjVEoVpTFX— BigBreakingWire (@BigBreakingWire) June 19, 2025
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി.ആശുപത്രിക്കുനേരെ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് കനത്ത കേടുപാടും വ്യാപക നാശനഷ്ടങ്ങളും സംഭവിച്ചതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ആശുപത്രിക്കുനേരെയുള്ള ആക്രമണത്തില്‍ ഇസ്രയേല്‍ ശക്തമായ പ്രതിഷേധമറിയിച്ചു. ആസൂത്രിതവും കുറ്റകരവുമായ പ്രവൃത്തിയാണിതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ പറഞ്ഞു. ആക്രമിക്കപ്പെട്ട സ്ഥലം ഒരാശുപത്രിയാണ്, സൈനിക താവളമല്ല. മേഖലയിലെ പ്രധാന മെഡിക്കല്‍ കേന്ദ്രമാണിത്. ഇതിനെതിരേ ലോകം ശബ്ദമുയര്‍ത്തണമെന്നും ഗിഡിയൻ സാർ ആവശ്യപ്പെട്ടു.

