തൃശൂർ : റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും ക്രമക്കേട്. പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ അനുമതി ആവശ്യപ്പെട്ട് ധനവകുപ്പിന് വിജിലന്‍സ് റിപ്പോര്‍ട്ട് സമർപ്പിച്ചു.
ശബരിമല സേഫ് സോണ്‍ പദ്ധതിയുടെയും , സേഫ് കേരള പദ്ധതികളുടെയും മറവില്‍ വലിയ അഴിമതി നടന്നെന്നാണ് വിജിലന്‍സ് നടത്തിയ പരിശോധയിൽ കണ്ടെത്തിയത്. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വന്‍തുക എഴുതിയെടുത്തെന്നും, റോഡ് സുരക്ഷാ വാരാഘോഷത്തിന്‍റെ ഫണ്ട് അനുവദിച്ചതിലും വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും വിജിലന്‍സ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്

