Monday, April 29, 2024
spot_img

വിവാഹ തടസം നിങ്ങൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ടോ ?നിർബന്ധമായും സന്ദർശിക്കണം ഈ ക്ഷേത്രങ്ങൾ

ജാതകത്തിൽ വിശ്വസിക്കുന്നവര്‍ക്ക് നല്ല വിവാഹം എന്നത് ഒരു ഭാഗ്യമാണ്. ജാതകവശാല്‍ വിവാഹത്തിന് തടസ്സമുള്ളവര്‍ അത് പരിഹരിക്കാന്‍ ക്ഷേത്രങ്ങളില്‍ പോകുകയും വഴിപാടുകളും പ്രത്യേക പൂജകളും നടത്തുന്നത് പതിവാണ്. വിവാഹ തടസ്സം നീക്കാന്‍ പ്രത്യേക പൂജകള്‍ നടത്തുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്.വിവാഹതടസ്സമുള്ളവർ അത് മാറികിട്ടാൻ ദർശനം നടത്തുന്ന ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം.

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലപ്പുറം ജില്ലയിലാണ് പ്രശസ്തമായ തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ക്ഷേത്രമാണെങ്കിലും ഇവിടുത്തെ ഗണപതി പ്രതിഷ്ടയും ഏറെ പ്രശസ്തമാണ്. പാർവതീ പരമേശ്വരൻമാരോടൊപ്പം നിൽക്കുന്ന ഉണ്ണിഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ട. ഇഷ്ടമാംഗല്യത്തിന് ഭക്തർ ഉണ്ണിഗണപതിക്ക് വഴി പാട് നടത്താറുണ്ട്. മംഗല്യപൂജ എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്
മഹാബലിപുരം

തമിഴ് നാട്ടിൽ ചെന്നൈയ്ക്ക് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാബലി ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്നാണ് ഐതീഹ്യം പറയുന്നത്. വിവാഹം തടസ്സമുള്ളവർ ഇവിടെ രണ്ട് പൂമാല സമർപ്പിക്കണം. ഇതിൽ ഒരു പൂമാല പൂജിച്ചതിന് ശേഷം പൂജാരി തിരികെ തരും ഈ പൂമല ധരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്താൽ വിവാഹ തടസ്സം മാറുമെന്നാണ് വിശ്വാസം

തിരുമണഞ്ചേരി

ക്ഷേത്രനഗരങ്ങളാല്‍ പ്രശസ്‌തമാണ്‌ തമിഴ്‌നാട്‌. ക്ഷേത്രങ്ങളാല്‍ പ്രശസ്തമായ നിരവധി നഗരങ്ങള്‍ ഇവിടെയുണ്ട്‌. അത്തരത്തില്‍ ക്ഷേത്രത്താല്‍ പ്രശസ്‌തമായൊരു നഗരമാണ്‌ തിരുമണഞ്ചേരി. തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്‌ തിരുമണഞ്ചേരിയിലെ ക്ഷേത്രം. ജീവിത പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന ക്ഷേത്രമെന്ന രീതിയില്‍ പ്രശസ്‌തമാണീ ക്ഷേത്രം.

വിവാഹം എന്നര്‍ത്ഥം വരുന്ന തിരുമണം, ഗ്രാമം എന്നര്‍ത്ഥം വരുന്ന ചേരി എന്നീവാക്കുകളില്‍ നിന്നാണ്‌ തിരുമണഞ്ചേരി എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിച്ചിരിക്കുന്നത്‌. ഭഗവാന്‍ പരമശിവന്‍ ശ്രീപാര്‍വതിയെ വിവാഹം കഴിച്ച്‌ സ്ഥലമാണിതെന്നാണ്‌ വിശ്വാസം. തിരുമണഞ്ചേരിയിലേയ്‌ക്ക്‌ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക്‌ എല്ലാ തടസ്സങ്ങളും നീങ്ങി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ്‌ വിശ്വാസം.

Related Articles

Latest Articles