കുര്‍ദ്: സിറിയയിലെ അവസാന ശക്തികേന്ദ്രമായ ബഗൂസില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കന്‍ നേതൃത്വത്തിലെ കുര്‍ദ് സഖ്യസൈന്യം അറിയിച്ചു. അതേസമയം അവസാന താവളമായ ബഗൂസ് പിടിച്ചടക്കാന്‍ പോരാട്ടം തുടരുകയാണ്.

ഭീകരരുടെ കുടുംബാംഗങ്ങളുള്‍പ്പടെയുള്ള സാധാരണക്കാരെ ബഗൂസില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇവര്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധസംഘടനകള്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.