Saturday, May 18, 2024
spot_img

ബിഗ് ബോസ് ഹൗസിൽ നിന്നും ശോഭ പുറത്തേക്കോ ? സ്പോട്ട് എവിക്ഷൻ സൂചന നൽകി പുതിയ പ്രൊമോ

പ്രേക്ഷകരുടെ പ്രീയപ്പെട്ട ഷോയായ ബിഗ്ബോസ് മലയാളം സീസണ്‍ അഞ്ച് ഇപ്പോൾ 72 ദിനം പിന്നിട്ടിരിക്കുകയാണ്. ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രമാണ് ഷോയുള്ളത്. അതിനാല്‍ തന്നെ മത്സരം വളരെ ആവേശകരമായ രീതിയിലാണ് മുന്നേറുന്നത്. അതേസമയം, ബിഗ് ബോസ് ഹൗസ് വീണ്ടും കലുഷിതമാവുകയാണെന്നതിന്‍റെ സൂചനയാണ് പുതിയ പ്രൊമോയിൽ കാണുവാൻ സാധിക്കുന്നത്. സ്പോട്ട് എവിക്ഷൻ നടക്കാന്‍ പോകുന്നുവെന്ന സൂചനയാണ് പുതിയ പ്രൊമോ നല്‍കുന്നത്.

ശോഭ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്കോ ? എന്ന തലക്കെട്ടാണ് പുതിയ പ്രൊമോയ്ക്ക് നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷം പേരും പ്രൊമോയിൽ ശോഭയെ സ്പോട്ട് എവിക്ഷന് വേണ്ടി നിര്‍ദേശിക്കുന്നു എന്നാണ് കാണിക്കുന്നത്. ഒരാളെ ‘യൂ ടൂ ബ്രൂട്ടസ്’ എന്ന് ശോഭ വിളിക്കുന്നതും പ്രൊമോയിൽ കാണാം. ആശ്വസിപ്പിക്കാന്‍ എത്തിയ അഖില്‍ മാരാരോട് ശോഭ രൂക്ഷമായി പ്രതികരിക്കുന്നുമുണ്ട്. എന്തായാലും ശോഭ പുറത്തായോ എന്നത് ഇന്ന് രാത്രിയിലെ ബിഗ്ബോസ് എപ്പിസോഡില്‍ കാണാം.

Related Articles

Latest Articles