Sunday, May 19, 2024
spot_img

ഇതാണോ ഇരട്ട ചങ്കന്റെ നമ്പർ വൺ കേരളം? പാലക്കാട്ട് നെഞ്ചുവേദന അനുഭവപ്പെട്ടയാളെ രണ്ട് കിലോമീറ്ററോളം കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻറെ നമ്പർ വൺ കേരളത്തിൽ ചികിത്സയ്‌ക്കായി രോ​ഗിയെ എത്തിച്ചത് കമ്പിൽ കെട്ടി ചുമന്ന്! വാഹനം എത്തി ചേരാത്തതിനെ തുടർന്നാണ് രോ​ഗിയെ രണ്ട് കിലോമീറ്ററോളം കമ്പിൽ‌ കെട്ടി ചുമന്ന് പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലാണ് അതിദാരുണമായ സംഭവം. മരുതൻ-ചെല്ലി ദമ്പതികളുടെ മകൻ 22-കാരൻ സതീശനാണ് ഈ ദുരവസ്ഥ ഉണ്ടായത്.

ളഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയായിരുന്നു സതീശന് നെഞ്ചുവേദന അനുഭവപ്പെട്ടത്. റോഡ് മോശം ആയതിനാൽ വനവാസി ഊരിൽ വാഹനം എത്തിയില്ല. തുടർന്നാണ് സതീശനെ കമ്പിൽ കെട്ടി എത്തിച്ചതും പിന്നാലെ ആം​ബുലൻസിൽ കോട്ടത്തറ ആശുപത്രിയിലെത്തിച്ചതും. റോഡിന് വീതിയില്ലാത്തതിനാലാണ് വാഹനം എത്താതിരുന്നത്.

ഇടയ്‌ക്കിടയ്‌ക്ക് അസുഖം വരുന്നയാളാണ് സതീശൻ. ഇന്നലെ വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടാന ഇറങ്ങുന്ന പ്രദേശത്ത് കൂടി അതിസാഹസികമായാണ് സതീശനെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചത്.

Related Articles

Latest Articles