Monday, May 13, 2024
spot_img

ഇതാണോ മാഷെ റ്റാ റ്റാ പറയുന്നത് ? കഷ്ടം തന്നെ !

കേരള സർക്കാരിന്റെ നവകേരള സദസ് വിവാദങ്ങളിലൂടെ മുന്നേറുകയാണ്. ഇടത് സർക്കാരിന്റെ മുഖച്ഛായ മിനുക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന പരിപാടി സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന നിലയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. കാരണം, നവകേരള സദസ് കാണാൻ ആളില്ലാത്തതിനാൽ കുട്ടികളെ പരിപാടിക്ക് എത്തിക്കണമെന്ന് പറഞ്ഞത് വൻ വിവാദത്തിനാണ് വഴിവച്ചത്. പിന്നാലെ, സ്‌കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ഇതിനെ ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തുകയാണ്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യൂത്ത് കോൺഗ്രസുകാർ ചെയ്തത് പോലെ വണ്ടിക്കു വട്ടം ചാടുകയല്ലല്ലോ, അവർ ചെയ്തത്. സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിനു മുൻപിലൂടെ പോകുമ്പോൾ റ്റാറ്റാ പറയുന്നതിൽ എന്താണു കുഴപ്പം എന്നാണ് കോയിന്ദൻ മാഷിന്റെ അടുത്ത ക്യാപ്സ്യൂൾ. എന്നാൽ, നമുക്ക് സ്‌കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടു നോക്കാം.

കണ്ടല്ലോ…ഇതാണോ എം.വി ഗോവിന്ദൻ പറയുന്ന റ്റാ റ്റാ പറച്ചിൽ ? കുട്ടികളെ കൊണ്ട് മുഖ്യവാക്യം വിളിപ്പിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. എന്നിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി അടുത്ത ക്യാപ്സ്യൂളുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ, കുട്ടികളെ പൊരിവെയിലത്താണ് നിർത്തിയിരിക്കുന്നതെന്നും വിഡിയോയിൽ കാണാം. എന്നാൽ, കുട്ടികൾ നിന്നത് തണലെതെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സംഭവം വാർത്തയായപ്പോൾ തന്നെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലും മറ്റും ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ജനങ്ങൾ അപ്പപ്പോൾ തന്നെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടും നുണ പറയാൻ സഖാക്കൾക്ക് ഉളുപ്പില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന പരിഹാസം.

അതേസമയം, നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആഡംബര ബസിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ പൊളിയുകയാണ്. പര്യടനത്തിൽ മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിൽ എത്തിയിരുന്നു. മന്ത്രിമാരുടെയും മറ്റു സ്റ്റാഫ് അംഗങ്ങളുടെയും ലഗേജുമായാണ് മന്ത്രി വാഹനങ്ങൾ എത്തിയത്. എന്നാൽ എല്ലാ വേദികളിലേയ്ക്കും കാറുകൾ പോകില്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വയനാട്ടിലേക്ക് എത്തിയത് നവകേരള ബസിലായിരുന്നു. കൂടെ പോലീസ് എസ്‌കോർട്ടും മറ്റു അകമ്പടി വാഹനങ്ങളും ഉണ്ടായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്നും രാവിലെ നടക്കുന്ന യോഗങ്ങളിൽ മന്ത്രിമാരെത്തുന്നതും പ്രത്യേകം വാഹനങ്ങളിലാണ്. മന്ത്രിമാരുടെ വാഹനങ്ങളിൽ ലഗേജുമായിട്ടാണ് ഹാൾട്ടങ് കേന്ദ്രത്തിൽ എത്തുന്നത്. ബസ് വരുന്ന വഴി ഒഴിവാക്കി നേരത്തെ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തും. അവിടെ നിന്നും പ്രസംഗ ചുമതല ഉള്ളവർ വേദിയിലേക്ക് എത്താൻ സ്വന്തം വാഹനമാണ് ഉപയോഗിക്കുന്നത്.

Related Articles

Latest Articles