ISIS Links Case
ദില്ലി: ഐഎസിന്‍റെ ദക്ഷിണേഷ്യയിലെ ഖൊറാസാൻ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഭർത്താവ് ഉൾപ്പെട്ട സംഘത്തിനൊപ്പം അറസ്റ്റിലായ കശ്മീരി യുവതിയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ദേശീയ അന്വേഷണ ഏജൻസി. പ്രത്യേക കോടതിക്ക് നൽകിയ മറുപടിയിലാണ് എൻഐഎ എതിർപ്പ് അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിനുമാണ് ഹിന ബഷീർ ബീഗിനെയും ഭർത്താവ് ഉൾപ്പെട്ട സംഘത്തെയും എൻഐഎ അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ ഐഎസ്, ഐഎസ്‌കെപി എന്നിവയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാരിനോടുള്ള അതൃപ്തി ഉയർത്തുന്നതിനും പ്രതികൾ ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾക്കൊപ്പം ഗൂഢാലോചന നടത്തിയതായി എൻഐഎ ആരോപിക്കുന്നു.
അതോടൊപ്പം തന്നെ പ്രതികൾ ആയുധങ്ങളും, സ്ഫോടകവസ്തുക്കളും വാങ്ങാനും ഐഇഡികൾ നിർമ്മിക്കാനും, ചില കൊലപാതകങ്ങളും, കൂട്ടക്കൊലകളും നടത്താനും പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഇന്ത്യയിലെ മുസ്ലിങ്ങളെ, ഐഎസിൽ ചേര്‍ക്കാന്‍ ഇവർ ഗൂഢാലോചന നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…