Saturday, May 4, 2024
spot_img

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: ബംഗളുരുവിൽ നിന്ന് യുവതി, കേരളത്തിൽ നിന്ന് മുഹമ്മദ് അമീന്‍; ഭീകരർ ലക്ഷ്യമിട്ടത് ഐഎസ് ഇന്ത്യന്‍ ഘടകം രൂപീകരണത്തിന്

ദില്ലി: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ നീക്കം നടത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ നിർണ്ണായക കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മലയാളി അബു യഹിയ എന്ന മുഹമ്മദ് അമീന്‍ ആണ് സംഘത്തിനു നേതൃത്വം നല്‍കിയിരുന്നത്. കർണാടകത്തിലും കശ്മീരിലും ഇന്നലെ എൻ ഐ എ നടത്തിയ റെയ്‌ഡിൽ നാല് ജിഹാദികൾ അറസ്റ്റിലായിരുന്നു. ഇവര്‍ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തുന്നതിയിരുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാൽ കേരളം കൂടാതെ കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ച് ഐഎസിന്റെ ഇന്ത്യന്‍ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായവരെ നിലവില്‍ ദില്ലിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അറസ്റ്റിലായ നാല് പേര്‍ കശ്മീര്‍ കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കഴിഞ്ഞമാസം സഞ്ചരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അമീന്‍ പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയതിനുശേഷമാണ് ഇയാള്‍ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്.

ഇതിനായി കശ്മീര്‍ സന്ദര്‍ശിച്ച അമീന്‍ അവിടെയുള്ള മുഹമ്മദ് വഖാര്‍ ലോണ്‍ എന്നയാള്‍ക്കൊപ്പം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിച്ചു. അമീന്‍ പിടിയിലായതോടെയാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎക്കു ലഭിച്ചത്. 2016 ല്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേര്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനാണ് ബുധനാഴ്ച ബംഗളൂരുവില്‍ നിന്നും പിടിയിലായത്.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ കേരളം തീവ്രവാദ സംഘടനകളുടെ ശക്തി കേന്ദ്രമായി മാറുന്നുവെന്ന റിപ്പോർട്ടുകൾ ഒന്നിന് പുറമെ ഓരോന്നായി പുറത്തുവരുമ്പോഴും സംസ്ഥാന സർക്കാർ മൗനം ആചരിക്കുകയാണ്. വിഷയത്തിൽ ഇടപെടാൻ സർക്കാരോ നിലപാട് അറിയിക്കാൻ സർക്കാർ വൃത്തങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ബെംഗ്ലൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ മുഖ്യസൂത്രധാര ദീപ്തി മര്‍ലയെന്ന യുവതിയാണ്. സായുധ ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക, ഐഎസിനായി ഫണ്ട് സമാഹരിക്കുക, നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ലക്ഷ്യം വച്ചുള്ള കൊലപാതകം ആസൂത്രണം ചെയ്യുക എന്നിവയ്ക്ക് ആളെ കണ്ടെത്തുക എന്നതായിരുന്നു ബംഗളൂരുവിലെ സംഘത്തിന് ഐ എസ് നൽകിയ നിർദേശങ്ങൾ. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കായി ഇവർ തിരഞ്ഞെടുക്കുന്നത് യുവതീ യുവാക്കളെ ആണ്. നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുകയും പണം നൽകി ആളുകളെ പ്രലോഭിപ്പിച്ചും മതം മാറ്റി കൂടെ ചേർക്കുക എന്നതായിരുന്നു ഇവരുടെ പദ്ധതി. ഇതിനെല്ലാം നേതൃത്വം നൽകിയത് ദീപ്തി മര്‍ലയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles