Wednesday, September 23, 2026

ഐഎസ്എൽ പൂരത്തിന് ഗോവയിൽ തുടക്കം; കലിപ്പടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍

ത്തോര്‍ദ: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇന്ന് മുതൽ ഐഎസ്എല്‍ ആരവം. ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. കോവിഡ് സാഹചര്യം പരിഗണിച്ച് ഗോവയിലെ മൂന്ന് മൈതാനങ്ങളിലായാണ് മത്സരം നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. ഇവാന്‍ വുകാമനോവിച്ചെന്ന പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് കിരീടം പ്രതീക്ഷിക്കുന്നത്. മാര്‍ക്കോ ലെസ്‌കോവിച്ച്, ചെഞ്ചോ, അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേര ഡയസ്, എനെസ് സിപ്പോവിച്ച, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് വിദേശ താരങ്ങളായി ബ്ലാസ്‌റ്റേഴ്‌സിലുള്ളത്. ഗോവക്കാരന്‍ ജെസെല്‍ കര്‍ണെയ്‌റോയാണ് ടീമിനെ നയിക്കുന്നത്.

11 ടീമുകളാണ് ഇത്തവണ ഐഎസ്എൽ കിരീടത്തിനായി മത്സരിക്കുന്നത്. 115 മത്സരങ്ങളാണ് ആകെയുണ്ടാവുക. അതേസമയം മൂന്ന് തവണ ചാമ്പ്യൻമാരായ എടികെ എന്നും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. അന്റോണിയോ ഹബാസ് എന്ന പരിശീലകനാണ് അവരുടെ കരുത്ത്

Related Articles

Latest Articles