Friday, January 9, 2026

‘ഇസ്ലാം പുറത്തു നിന്ന് വന്നത്; ഇന്ത്യയിലെ മുസ്‍ലിംകൾ ഹിന്ദു പാരമ്പര്യത്തിൽ നിന്നുള്ളവർ’; ഗുലാം നബി ആസാദ്

ശ്രീനഗർ: രാജ്യത്തിലെ മുസ്ലീങ്ങൾ എല്ലാം ഹിന്ദു മതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് മുൻ കോൺഗ്രസ് നോതാവ് ഗുലാം നബി ആസാദ്. ഹിന്ദുമതം ഇസ്ലാമിനെക്കാൾ പഴക്കമുള്ളതാണ്. കശ്മീരിലെ മുസ്ലീങ്ങൾ അടക്കം മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടെയും വേരുകൾ ഹിന്ദു ധർമ്മത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ദോദയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ ഹിന്ദുസ്ഥാനിൽ ഇസ്ലാം പുറത്തു നിന്ന് വന്നതാണ്. ഭാരതത്തിലേയ്‌ക്ക് ഇസ്ലാം കടന്നു വരുന്നതിന് മുമ്പ് തന്നെ ഇവിടെ ഹിന്ദുധർമ്മം നിലനിന്നിരുന്നു. ഇന്ത്യയിൽ ഇസ്ലാമിനേക്കാൾ ഏറ്റവും പഴക്കം ചെന്ന മതമാണ് ഹിന്ദുമതം. നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളെല്ലാവരും ഒരു കാലത്ത് ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയാണ് ഇസ്ലാം മത വിശ്വാസികളാക്കിയത്. കശ്മീരിലെ എല്ലാ മുസ്ലീങ്ങളും കാശ്മീരി പണ്ഡിറ്റുകളിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണ്.

നമ്മളെല്ലാവരും ഹിന്ദു ധർമ്മത്തിൽ ജനിച്ചവരാണ്. നമ്മൾ ഹിന്ദുക്കളായ മുസൽമാന്മാരാണ്. ഇന്ത്യ നമ്മുടെ വീടാണ്. നമ്മളാരും പുറത്തു നിന്നുള്ളവരല്ല, ഈ മണ്ണിൽ നിന്നുള്ളവരാണ്. ഞാൻ ഇത് പാർലമെന്റിലും പറഞ്ഞിട്ടുണ്ട്. ഈ രാജ്യം കെട്ടിപ്പടുക്കുക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. കശ്മീരിൽ അധികാരത്തിലെത്തിയാൽ അഴിമതി രഹിത ഭരണം ഞാൻ ഉറപ്പു നൽകും’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

Related Articles

Latest Articles