ആലപ്പുഴ ജില്ലയിലെ പൊന്നാനിയാണ് ഹരിപ്പാട്ടെ പല്ലന പാനൂര്‍. മതമൗലികവാദികളുടെ അഴിഞ്ഞാട്ട കേന്ദ്രം കൂടിയാണ് പ്രതിപക്ഷനേതാവിന്‍റെ മണ്ഡലത്തില്‍ പെടുന്ന ഈ പ്രദേശം. ന്യൂനപക്ഷവിഭാഗത്തിന് ഭൂരിപക്ഷമുള്ള പല്ലന പാനൂരില്‍ നിയമവ്യവസ്ഥിതിയെ പോലും അംഗീകരിക്കാതെ അഴിഞ്ഞാടുകയാണ് മതമൗലികവാദികള്‍. പോലീസിന് ഈ പ്രദേശത്ത് കാര്യമായ റോള്‍ ഒന്നും ഇല്ല. ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പോലും കൈകാര്യം ചെയ്യുകയാണ് മതമൗലികവാദികള്‍.

