ടെൽ അവീവ്: കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ് ഭീകരരുടെ ക്രൂരത. തെക്കൻ ഇസ്രായേലിലെ കിബ്ബ്യൂട്ട്സിൽ വീടുകളിൽ കയറി നാൽപ്പതോളം കുഞ്ഞുങ്ങളെ ഹമാസ് ഭീകരർ തലയറുത്ത് കൊന്നു. കൂടാതെ ഇവരുടെ മുഴുവൻ കുടുംബാംഗങ്ങളെയും ഭീകരർ വെടിവച്ച് കൊന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്നലെ ഇസ്രയേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തോക്കുകളും ഗ്രനേഡുകളുമായി എഴുപതോളം ഹമാസ് ഭീകരർ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു.
അതേസമയം, ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ മൂന്ന് പലസ്തീൻ മാദ്ധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഹമാസിന്റെ മീഡിയ ഓഫീസ് മേധാവി സലാമേഹ് മറൂഫാണ് മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം പുറത്തുവിട്ടത്.

