Wednesday, May 22, 2024
spot_img

ഇസ്രായേൽ വീണ്ടും ഭരണ പ്രതിസന്ധിയിൽ ; നിലം പരിശായി ബെന്നറ്റ് സർക്കാർ

ജെറുസലേം: ഇസ്രായേൽ വീണ്ടും ഭരണ പ്രതിസന്ധി നേരിടുകയാണ് . ഭരണകക്ഷി എം പി രാജിവച്ചതോടെ നഫ്താലി ബെന്നറ്റിന്റെ സർക്കാർ തീർത്തും നിലം പരിശായി .നഫ്താലി ബെന്നറ്റിന്റെ രാജിയെ തുടർന്ന് വീണ്ടും എംപി ഇദിത് സിൽമാന്റെ രാജിയും വയ്യാലെ വന്നതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും സർക്കാർ നിലത്ത് വീഴുകയും ചെയ്തു .പ്രതിപക്ഷത്തിന്റെ 60 സീറ്റുകളാണ് ബെന്നറ്റ് സർക്കാരിന് തിരിച്ചടിയായത് .

കഴിഞ്ഞ രണ്ട് വർഷത്തിൽ നാല് തവണയാണ് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ പരാജയപ്പെടുത്തി 2021ൽ ബെന്നറ്റിന്റെ നേതൃത്വത്തിൽ പുതിയ സഖ്യസർക്കാർ നിലവിൽ വരുകയായിരുന്നു ചെയ്തത് . ബെന്നറ്റ് സർക്കാരിൽ അറുപത് അംഗങ്ങൾ മാത്രമായി വരുകയാണെങ്കിൽ സർക്കാരിന് വീണ്ടും ഇസ്രായേലിൽ ഭരണം തുടരാൻ കഴിയും . പക്ഷെ പുതിയ നിയമം ഉടലെടുക്കേണ്ടിവരുന്ന വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി തീർത്തും സർക്കാരിന് ഒരു വെല്ലുവിളിയായി നേരിടേണ്ടി വന്നേക്കും

Related Articles

Latest Articles