Tuesday, April 30, 2024
spot_img

ശാസ്ത്രബോധവും ഭാരതത്തിന്റെ ആത്മീയതയെയും ബന്ധിപ്പിച്ച് ISRO ചെയർമാൻ

കേരളത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കുട്ടികളുടെ സാംസ്ക്കാരിക സംഘടനയാണ് ബാലഗോകുലം. ബാല ഗോകുലത്തിന്റെ 46 ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ പരിപാടിയിൽ ഇത്തവണ സംഘടനയുടെ പ്രവർത്തകരെ അഭിസംബോധന ചെയ്തത് ISRO ചെയര്മാൻ ശ്രീ. എസ് സോമനാഥാണ്. വളരെ പ്രചോദനാദമകവും വിജ്ഞാനപ്രദവുമായ ഒരു പ്രഭാഷണമാണ് ISRO ചെയര്മാന് ബാലഗോകുലത്തിന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയത്. ബാലഗോകുലത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. അത് ധർമ്മത്തെ കുറിച്ച് കൊച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ ബോധ്യമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ്. ഓരോ കുഞ്ഞും ജനിക്കുമ്പോൾ അത് ആത്മീയ ചൈതന്യത്തിന്റെ ഒരു മൂർത്ത രൂപമാണ്. പിന്നീട് അവരുടെ ജീവിതയാത്രയിൽ തന്റെ സ്വത്വത്തെ കുറിച്ചുള്ള മറവി അവരെ ബാധിക്കുകയും താൻ ആരാണ് എന്ന ഒരു ബോധം അവരിൽ ഇല്ലാതാകുകയും ചെയ്യുകയാണ്. അത് തിരിച്ചു കൊണ്ടു വരാനുള്ള, അതിനെ കുറിച്ച് വീണ്ടും വീണ്ടും നമ്മളെ ഓർമ്മിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഇതിലൂടെ നടത്തേണ്ടത് പ്രപഞ്ചം എന്ന് പറയുമ്പോൾ നമുക്ക് ദൃഷ്ടി ഗോചരമായിട്ടുള്ള പ്രപഞ്ചം വളരെ കുറവാണ്. നമുക്കെല്ലാം അത് തിരിച്ചറിയാം. പ്രത്യേകിച്ചും ഈ കഴിഞ്ഞ 20-25 വർഷങ്ങൾക്കുള്ളീൽ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും അതിന്റെ വികാസത്തെ കുറിച്ചുമൊക്കെ വളരെ മഹത്തരമായ അറിവാണ് നമുക്ക് നേടാൻ സാധിച്ചിട്ടുള്ളത്. ആകാശ ഗോളങ്ങളെ കുറിച്ച് ആര്യഭട്ട, ഭാസ്കര തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞർക്ക് വലിയ അറിവുകളാണ് ഉണ്ടായിരുന്നത്. പിന്നീട് വന്ന് യൂറോപ്യൻ- അമേരിക്കൻ ശാസ്ത്രജ്ഞരായ ഐൻസ്റ്റീനും ന്യൂട്ടണും ഒക്കെ അതിനെ ആധുനിക ശാസ്ത്രത്തിന്റെ പരിധിയിലേക്ക് കൊണ്ടു വന്നു. ഐൻസ്റ്റീന്റെ കാലഘട്ടത്തിന് ശേഷമാണ് നമ്മൾ ഗ്രാവിറ്റേഷനെക്കുറിച്ചും പ്രകാശത്തിന്റെ പ്രവേഗത്തെ കുറിച്ചും ഒക്കെ മനസ്സിലാക്കി തുടങ്ങിയത്. പക്ഷേ കഴിഞ്ഞ 20-25 വർഷങ്ങൾക്കുള്ളിൽ നമുക്ക് പ്രപഞ്ചത്തെ കുറിച്ച് വളരെയധികം അറിവ് കിട്ടി. പ്രത്യേകിച്ചും നമ്മൾ വിക്ഷേപിച്ച ചില ഉപഗ്രഹങ്ങളായ ഹബ്ൾ സ്പേസ് ടെലിസ്കോപ്, കെപ്ലർ ഒബ്സർവേറ്ററി, ചന്ദ്ര ഒബ്സർവേറ്ററി ഇന്ത്യയുടെ ആസ്ട്രോസാറ്റ് മുതലായവ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തേക്ക് ദൃഷ്ടികൾ പായിച്ച് കൊണ്ടിരുന്നു, അവിടങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും നമ്മൾ ശേഖരിച്ചു കൊണ്ടിരുന്നു.

ഈ ചിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് പ്രപഞ്ചം എത്ര വലുതാണെന്ന്. മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചം വലുതായി കൊണ്ടിരിക്കുകയാണെന്ന് നമുക്ക് അറിയാം. ബിഗ് ബാംഗിന് ശേഷം എങ്ങനെ നക്ഷത്രങ്ങളുണ്ടായി, നക്ഷത്രങ്ങളുടെ ക്ലസ്റ്ററുകൾ ഉണ്ടായി, ഗാലക്സികൾ ഉണ്ടായി. ഇത്തരം കാര്യങ്ങളൊക്കെ വളരെ അതിശയകരമാണ്. ഉദാഹരണത്തിന് ഹബ്ൾസ് ടെലസ്കോപ് പ്രപഞ്ചത്തിന്റെ പ്രകാശം വരാത്ത് ഒരു കോണിലേക്ക് പത്ത് ദിവസം തിരിച്ചു നിർത്തി. എന്നാൽ ഇരുട്ട് നിറഞ്ഞ ആ പ്രദേശത്ത് പോലും ഗാലക്സികളുടെ ക്ലസ്റ്ററുകൾ തിങ്ങി നിറഞ്ഞിരിക്കുന്നതായാണ് കാണാൻ സാധിച്ചത്. നേരിയ പ്രകാശം വരുന്ന ഇടത്ത് പോലും കണ്ട ആ കാഴ്ച, നമ്മുടെ പ്രപഞ്ചം എത്ര മാത്രം ഡെൻസ് ആണ്, എത്ര മാത്രം റെയർ ആണ് എന്നതിന്റെ തെളിവാണ്. മറ്റൊരു തരത്തിൽ ലളിതമായിട്ട് പറഞ്ഞാൽ ഭൂമിയിലെ പീരിയോഡിക് ടേബിളിന്റെ കാര്യം എടുക്കാം. പീരിയോഡിക് ടേബിൾ കുട്ടികൾ പഠിക്കുന്നതാണ്. അതിലുള്ള ഏകദേശം എല്ലാ മൂലകങ്ങളും ഇന്ന് ഭൂമിയിൽ ഉണ്ട്. ഈ മൂലകങ്ങളെല്ലാം എവിടെ നിന്ന് ഉണ്ടായി? ഇവയെല്ലാം രൂപപ്പെട്ടത് ഏതോ ഒരു നക്ഷത്രം അതിന്റെ ആയുസ്സ് തീർന്നിട്ട് ഒരു സൂപ്പർ നോവയായിട്ട് പൊട്ടിത്തെറിക്കുമ്പോൾ ഉള്ള വിസ്ഫോടനത്തിലാണ് ഇത്തരം മൂലകങ്ങൾ ഉണ്ടാക്കപ്പെടുന്നത്. എല്ലാ നക്ഷത്രങ്ങളും നമ്മുടെ സൂര്യനെ പോലെ ഹൈഡ്രജൻ കത്തി ഹീലിയം ആയ ശേഷമാണ് ഉണ്ടാകുന്നത്. പിന്നീട് ഹീലിയം കത്തി കാർനമ്മ് ഉണ്ടാകുന്നു, കാർബൺ കത്തി ഓക്സിജൻ ഉണ്ടാകുന്നു. പിന്നീട് ഇരുമ്പ് ഉണ്ടാകുന്നു. ഇങ്ങനെ പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ഈ മൂലകങ്ങളെല്ലാം ഉണ്ടാകുന്നത്. ഈ അറിവുകൾ നമുക്ക് നേടാൻ കഴിഞ്ഞത് നമുക്ക് ബഹിരാകാശ സാങ്കേതിക വിദ്യ ഉള്ളത് കൊണ്ടാണ്. റോക്കറ്റുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനും അത് അന്തരീക്ഷത്തിന് പുറത്ത് നിർത്തിക്കൊണ്ട് പ്രപഞ്ചത്തിന്റെ മൂലകളിലേക്ക് എത്തി നോക്കാൻ സാധിച്ചത് കൊണ്ടാണ് ഇന്നിതൊക്കെ നമുക്ക് പറയാൻ സാധിക്കുന്നത്. ഈശ്വര സാക്ഷാത്കാരത്തെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോഴും വാസ്തവിക പ്രപഞ്ചത്തെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ തന്നെ ഒരു തലത്തെ കുറിച്ച് ബോദ്ധ്യമുണ്ടായിരിക്കണം. ആത്മീയതയെ കുറിച്ച് ചിന്തിക്കുമ്പോഴാണ് അത്തരം ഒരു തലത്തിലൂടെ നമുക്ക് കടന്നു പോകാൻ കഴിയുന്നത്. ഇന്ന് കൊച്ചു കുട്ടികളോട് ഇതൊക്കെ പറയുമ്പോൾ അവർ കരുതും അധുനിക കാലഘട്ടത്തിൽ ഇതൊന്നും അത്ര വലിയ പ്രാധാന്യമുള്ള കാര്യങ്ങൾ അല്ലല്ലോയെന്ന്. നമ്മുടെ ഭാരതീയ ചരിത്രത്തെ കുറിച്ച് പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വലിയ വലിയ മഹർഷിമാർ തന്നെയായിരുന്നു നമ്മുടെ വലിയ വലിയ ശാസ്ത്രജ്ഞന്മാരും. അവർ തന്നെയാണ് ഗ്രഹങ്ങളെ കുറിച്ച് കണ്ടു പിടിച്ചതും ആയുർവേദം, ലോഹസംസ്കരണം, ഭാഷ, വാനനിരീക്ഷണം ഇതെല്ലാം നടത്തിയത് അവരായിരുന്നു.ശാസ്ത്ര മേഖലയിൽ പ്രാവീണ്യമുള്ള യുവാക്കൾക്ക് ഇന്ന് ഇവിടെ വലിയ തൊഴിൽ സാദ്ധ്യതകളാണ് ഉള്ളത്. കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി വലിയ സംഭാവനകൾ നൽകാൻ അവർക്ക് സാധിക്കും. അതു കൊണ്ട് വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിലും ശാസ്ത്രം ഒരു അടിസ്ഥാന ഭാഗമായിരിക്കണം. നമ്മൾ ധർമ്മത്തെ കുറിച്ച് പഠിക്കുമ്പോൾ ഇവ രണ്ടും ഒരുമിച്ച് ചേർന്ന് കൊണ്ട് പോകാനുള്ള പദ്ധതി ബാലഗോകുലം സ്വായത്തമാക്കണം. ഈ ബോധം കുട്ടികൾക്ക് ഉണ്ടാകാൻ ഇത് പോലെയുള്ള അവസരങ്ങൾ അവർക്ക് നൽകാനും അത് പരിപോഷിപ്പിക്കാനും ഇത്തരം വേദികൾ ഉപകരിക്കട്ടെ. കഴിവുള്ള നേതൃത്വം ഉണ്ടെങ്കിൽ എല്ലാ തരത്തിലും ലോകത്ത് ഒന്നമത് എത്താൻ തക്ക ശേഷി ഉള്ള രാജ്യമാണ് ഇന്ത്യ. ഉത്തിഷ്ഠത.. ജാഗ്രത.. പ്രാപ്യവരാൻ നിബോധത. എന്ന വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയുടെ തലവൻ കുട്ടികളോട് നടത്തിയ ഈ പ്രഭാഷണം മാതൃകാപരവും ശ്രദ്ധേയവുമാണ്

Related Articles

Latest Articles