Wednesday, June 12, 2024
spot_img

ഒടുവിൽ വിക്രം ലാൻഡർ കണ്ടെത്തി: ഓർബിറ്റർ – ലാൻഡർ ആശയ വിനിമയം സാധ്യമാക്കാൻ ശ്രമം തുടരുന്നു

ബെംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്‍ലാന്‍ഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐഎസ്‍ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. തെര്‍മല്‍ ഇമേജിലൂടെയാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ തെർമൽ ഇമേജ് പകർത്തിയിട്ടുണ്ട്. എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിലുള്ള ആശയവിനിമയം ഇനിയും സാധ്യമായിട്ടില്ല. ഐഎസ്‍ആര്‍ഒ ഇതിനുള്ള ശ്രമം തുടരുകയാണ് . ഉടന്‍ തന്നെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകുമെന്നും ഡോ കെ ശിവന്‍ സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തില്‍ വച്ച് നഷ്‍ടമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്. എങ്കിലും ദൗത്യം 95 ശതമാനം വിജയം കണ്ടതായി ഐഎസ്‍ആര്‍ഒയുടെ വ്യക്തമാക്കിയിരുന്നു. അവസാനഘട്ടത്തില്‍ മാത്രമാണ് പിഴവുണ്ടായത് എന്നാണ് വിലയിരുത്തല്‍.

Related Articles

Latest Articles