നരേന്ദ്ര മോദി ജൂണ്‍ 9 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പാക്കിസ്ഥാന്റെ നിലപാട് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകരാജ്യങ്ങള്‍ ഒട്ടു മിക്കവരും മോദിയുടെ ഭരണതുടര്‍ച്ചയില്‍ അഭിനന്ദിച്ചപ്പോള്‍ പാക്കിസ്ഥാന്‍ മടിച്ചു നിന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമാണ് അഭിനന്ദന സന്ദേശം അയയ്ക്കാന്‍ പാകി്സ്ഥാന്‍ ഭരണാധികാരികള്‍ക്കു തോന്നിയത്. ഇതു പക്ഷേ ഇന്ത്യ കണക്കിലെടുത്തിട്ടില്ല. സൗഹൃദം അവിടെ നിന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ.
മോദിയുടെ മൂന്നാം ക്യാബിനറ്റ് അധികാരമേറ്റ സമയത്തു തന്നയാണ് ജമ്മുവില്‍ തീവ്രവാദി ആക്രമണം നടന്നത്. തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരേ ഉണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. തീവ്രവാദികളെ വളര്‍ത്തി ഇന്ത്യന്‍ അതിര്‍ത്തി കടത്തി വിടുന്നതിനൊപ്പം ലോകത്തിന്റെ മുന്നില്‍ നല്ലപിള്ള ചമയുകയാണ് പാക്കിസ്ഥാന്‍. പ്രധാനമന്ത്രിയായി മോദി മൂ്ന്നാം തവണയും അധികാരം ഏറ്റതിനു ശേഷം അഭിനന്ദനം അറിയിച്ച പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫിന് താക്കീതിന്റെ സ്വരമുള്ള മറുപടിയാണ് നരേന്ദ്രമോദി നല്‍കിയത്. വാക്കുകള്‍ വളരെ തെരഞ്ഞെടുത്ത് മറുപടി പറഞ്ഞതു പോലെ അതു തോന്നിക്കും
മോദി ജിക്ക് എന്റെ ഊഷ്മളമായ ആശംസകള്‍ എന്നാണ് നവാസ് ഷെരിഫ് തന്റെ എക്‌സ ഹാന്‍ഡിലില്‍ രേഖപ്പെടുത്തിയത് . നരേന്ദ്രമോദിക്ക് ടാഗ് ചെയ്ത സന്ദേശത്തില്‍ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. ് ദക്ഷിണേഷ്യയിലെ ഇരുന്നൂറു കോടി ജനങ്ങളുടെ ഭാഗധേയം രൂപപ്പെടുത്താനുള്ള അവസരത്തെ നമുക്ക് വെറുപ്പ് മാറ്റി വച്ച പ്രതീക്ഷയോടെ നേരിടാം എന്നാണ് നവാസ് എഴുതിയ സന്ദേശം പറയുന്നത്.
ഇത് അഭിനന്ദനം തന്നെയോ എന്ന് ആദ്യം സംശയം തോന്നുന്നത് ആകസ്മികമാവില്ല. വെറുപ്പ് മാറ്റി വച്ച പ്രതീക്ഷയോടെ നേരിടാം എന്നെഴുതുമ്പോള്‍ ആ വികാരമാണ് ഉണ്ടായിരുന്നത് എന്ന് സ്ഥിരീകരിക്കുകയാണ്. ഇത് നയതന്ത്രഭാഷയല്ല എന്ന് നിസ്സംശയം പറയാം. സൗഹൃദത്തോടെ ഒരു പ്രധാനമന്ത്രിക്ക് എഴുതേണ്ട് ഭാഷ ഇതല്ല . വെറുപ്പ് തോന്നണം എന്ന രീതിയില്‍ തന്നെ എഴുതിയതാവാം. ഇതിലെ മര്യാദകേട് മനസ്സിലാക്കി ത്തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനു മറുപടി നല്‍കിയതെന്നതാണ് ശ്രദ്ധേയം . സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പുരോഗമന സമൂഹമാണെന്ന് ഇന്ത്യന്‍ ജനത എന്നു പറയുന്ന പ്രധാനമന്ത്രി അടുത്ത വരിയില്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയ്ക്കുമാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന്ു പറയുന്നു. പാക്കിസ്ഥാന്‍ എന്ന അസ്ഥിര രാഷ്ട്രത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു മറുപടിയാണ് പ്രധാനമന്ത്രി മോദി നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
എക്‌സില്‍ നവാസ് ഷെറിഫിനു ഇതിനു ലഭിക്കുന്ന കമന്റുകളും ഈ ഭാഷയിലെ മുള്ളുകള്‍ തിരിച്ചറിയുന്നതാണ്. നമുക്ക് വെറുപ്പിനെ പ്രതീക്ഷ കൊണ്ടു മാറ്റാം എന്നു പറയുമ്പോള്‍ മിസ്റ്റര്‍ ഷെറിഫ് , തീവ്രവാദവും ചര്‍ച്ചകളും ഒരേ സമയം നടക്കുമോ ്? എന്നാ്ണ് ഒരാള്‍ ഇതിനു മറുപടിയായി നല്‍കിയിരിക്കുന്നത്. വിദ്വേഷം മാ്റ്റി വെക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ അവകാശപ്പെടുമ്പോള്‍ തന്നെ നിങ്ങളുടെ സൈനിക മേധാവി ജമ്മു കശ്മിരില്‍ യുദ്ധക്കളികള്‍ കളിക്കുന്നത് തുടരുന്നതും മറ്റൊരാള്‍ പ്രതികരിക്കുന്നു
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഭാരതത്തിനും ബംഗ്ലാദേശിനുമെതിരെ തുടര്‍ച്ചയായി ഗൂഢാലോചന നടത്തുകയാണ്. #പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ധനസഹായം നല്‍കുന്നതും സംരക്ഷിക്കുന്നതുമായ ശീലം ഉപേക്ഷിക്കുന്നില്ലെങ്കില്‍, ആര്‍ക്കും അവരെ ഒരു യഥാര്‍ത്ഥ സുഹൃത്തായി അംഗീകരിക്കാനാവില്ല എന്്‌നു മറ്റൊരാള്‍ മറുപടി നല്‍കുന്നു.
പാക്കിസഥാന്റെ കാപട്യങ്ങള്‍ വെളിപ്പെടുത്തുന്ന മറുപടിയിലൂടെ നല്‍കുന്ന സന്ദേശവും വ്യക്തമാണ്. ‘അയല്‍പക്കത്തിന് ആദ്യം’ എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍ക്കിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു. 2019ല്‍ രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
2019 ഓഗസ്റ്റ് 5-ന് ഇന്ത്യന്‍ പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഇത് മെച്ചപ്പെടുത്താന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു നീക്കവും നടക്കുന്നില്ല. പാക്കിസ്ഥാനുമായി സാധാരണ അയല്‍പക്ക ബന്ധം ആഗ്രഹിക്കുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട് പക്ഷേ, അതേസമയം അത്തരമൊരു ഇടപെടലിനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത ഇസ്ലാമാബാദിനാണ്. ഭീകരതയും ശത്രുതയും ഇല്ലാത്ത ഒരു അയല്‍പക്ക ബന്ധം അത്ാണ് പ്രതീക്ഷിക്കുന്നത്.

