It is hinted that Arun Lal's killer was the biker who came with him.
തൃശൂര്‍: പുറ്റേക്കരയില്‍ യുവ എന്‍ജിനീയര്‍ അരുണ്‍ ലാലിന്റെ കൊലപാതകത്തിൽ ചുരുളഴിയാതെ ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്.അരുണ്‍ ലാലിന്റെ കൊലയാളി ഒപ്പം വന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.അരുണ്‍ ലാലിനെ തിങ്കളാഴ്ച അര്‍ധരാത്രിയാണ് വഴിയരികില്‍ ഗുരുതര പരുക്കുകളോടെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടരുന്നതിനിടെ മരിച്ചു. ബിയര്‍ കുപ്പിക്കൊണ്ടും ഹെല്‍മറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പ്രതിയെത്തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിന് ചില നിര്‍ണ്ണായക സൂചനകള്‍ കിട്ടിയത്.
സംഭവം നടന്ന രാത്രി പത്തരയ്ക്ക് അരുണ്‍ ലാലും ബൈക്ക് യാത്രക്കാരനുമായി സംസാരിച്ച് നില്‍ക്കുന്നത് തൊട്ടടുത്ത ടര്‍ഫില്‍ കളി കഴിഞ്ഞു വരുന്ന യുവാക്കള്‍ കണ്ടിരുന്നു. പത്ത് മിനിട്ടിന് ശേഷം രണ്ടാമത്തെ പന്തുകളി സംഘമെത്തുമ്പോഴേക്കും കൃത്യം നടന്നിരുന്നു. യുവാക്കളെ കണ്ട ബൈക്ക് യാത്രക്കാരന്‍ വേഗത്തില്‍ ഓടിച്ചു പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം.
സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് വിറ്റിരുന്നു എന്ന ഉടമയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ്. നഗരത്തിലെ ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അരുണ്‍ ലാല്‍ കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന അരുണ്‍ രാത്രിയാണ് നഗരത്തില്‍ നിന്നും മടങ്ങാറ്. ഐ ടി സംബന്ധമായ ജോലികള്‍ ചെയ്തായിരുന്നു ജീവിതം. നിരവധി പേരില്‍ നിന്ന് ചെറിയ തുകകള്‍ കടം വാങ്ങിയിരുന്നതായി വാട്‌സാപ്പ് പരിശോധിച്ചതില്‍ നിന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൊലയാളി വൈകാതെ വലയിലാകുമെന്നാണ് പേരാമംഗലം പൊലീസിന്റെ പ്രതീക്ഷ.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…