Sunday, May 19, 2024
spot_img

‘ചപ്പാത്തി പോലെ പരന്നതല്ല പൂരി പോലെ വികസിക്കുന്നതാണ്’; ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥന്‍

ദില്ലി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം ഒരു ‘ചപ്പാത്തി‘ പോലെ പരന്നതല്ലെന്നും, ‘പൂരി‘ പോലെ വികസിക്കുന്നതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് എനര്‍ജി റിസോഴ്സ് ജെഫ്രി ആര്‍ പിയാറ്റ്. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസില്‍ നിന്ന് ഭാരതത്തിലേക്കുള്ള ചരക്ക് കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. 2022 ല്‍ 47.2 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 17.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2012നെ അപേക്ഷിച്ച് 113 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ ഇന്ത്യ-യുഎസ് വ്യാപാര പങ്കാളിത്തം എത്രത്തോളം ആഴത്തിലാണെന്ന് മനസിലാക്കാം എന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

Related Articles

Latest Articles