Monday, April 29, 2024
spot_img

നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയാക്കാൻ ശുപാർശ; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

തിരുവനന്തപുരം :സർക്കാർ സ്ഥാപനങ്ങൾക്ക് മാസത്തിലെ നാലാം ശനിയാഴ്ച അവധിയാക്കാൻ നിർദ്ദേശം. ഇത് ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10നാണ് യോഗം വിളിച്ചിരിക്കുന്നത്. കൂടാതെ സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ ഒരു വർഷത്തിനകം നിയമനം സ്വീകരിക്കാൻ തയ്യാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും സെക്രട്ടറിതല കമ്മിറ്റി ശുപാർശ നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് 10 ലക്ഷം രൂപ നൽകാനാണ് നിർദേശം

ജില്ലകളിൽ വിവിധ വകുപ്പുകളിലെ തസ്തികകളിൽ ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകിയെങ്കിലും കോടതി തള്ളി. വീണ്ടും കോടതിയെ സമീപിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ആശ്രിത നിയമനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്

Related Articles

Latest Articles