തൃശൂർ : ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്കിലാണ് ബോംബ് കെട്ടിവച്ചിരുന്നതായി കണ്ടെത്തിയത്. ബൈക്ക് ഓടിക്കുന്നതിന് മുമ്പ് ബോംബ് ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.പോലീസ് അന്വേഷണം ഊർജിതമാക്കി.
.
വീട്ട് മുറ്റത്താണ് സുനിൽ ബൈക്ക് നിർത്തി വച്ചിരുന്നത്. ജോലിക്കു പോകാനായി ബൈക്കിൽ കയറിയപ്പോഴാണ് ടയറിൽ എന്തോ തടയുന്നതായി തോന്നി പരിശോധന നടത്തിയത്.തുടർന്ന് ഇൻസുലേഷൻ ടാപ്പ് ഒട്ടിച്ച നിലയിൽ ബോംബ് കെട്ടിവച്ചിരിക്കുന്നത് കണ്ടെത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു.സംഭവത്തിനു പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമല്ല.
തനിക്ക് ആരുമായും വഴക്ക് ഇല്ലെന്ന് സുനിൽ നേരത്തെ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ടവർ ലൊക്കേഷനിലെ അന്നേ ദിവസത്തെ ആക്ടീവ് കോളുകളടക്കം സൈബർ സെൽ പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന അതെ ദിവസം സമീപ പ്രദേശത്ത് ഓട്ടോറിക്ഷയുടെ ചില്ലും രാത്രി അക്രമികൾ തകർത്തിട്ടുണ്ട്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

