Monday, May 20, 2024
spot_img

എന്റെ രണ്ടാം ഇന്നിങ്സിന് സമയമായി; ആരാധകർക്ക് വമ്പൻ സര്‍പ്രൈസ് നൽകാനൊരുങ്ങി യുവരാജ്

മുംബൈ: ആരാധകരിൽ ആകാംക്ഷ വർധിപ്പിക്കുന്ന പോസ്റ്റുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് (Cricket) താരം യുവരാജ് സിങ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ രണ്ടാം ഇന്നിങ്സ് തുടങ്ങാന്‍ സമയമായി എന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.

“ഇതാണ് ആ സമയം, എന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ സമയമായി, നിങ്ങൾക്കെല്ലാവർക്കും ഒരു വലിയ സർപ്രൈസ് വരുന്നുണ്ട്, കാത്തിരിക്കൂ.” – വീഡിയോ പങ്കുവെച്ച് കൊണ്ട് യുവരാജ് കുറിച്ചു. 22 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുവരാജ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ക്രിക്കറ്റ് കരിയറിലെ ചില സുപ്രധാന നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഓവറില്‍ നേടിയ ആറ് സിക്സുകളാണ് എടുത്ത് പറയുന്നത്.

അതേസമയം 2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. അന്നും ഒരു വിഡിയോ സഹിതമുള്ള പോസ്റ്റിലാണ് തിരിച്ചുവരവിനെക്കുറിച്ച് താരം സൂചിപ്പിച്ചത്.

Related Articles

Latest Articles