Monday, April 29, 2024
spot_img

ജയിലിൽനിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നത് കുറ്റമല്ല ?

എന്തൊരു ചോദ്യമാണിത്..ന്ന് വിചാരിക്കുന്നുണ്ടാവും.. ല്ലേ. എന്നാൽ, ജർമനി, മെക്സിക്കോ, റഷ്യ, ചൈന മുതലായ രാജ്യങ്ങളിൽ ജയിൽചാട്ടം ഒരു കുറ്റകൃത്യമായി കരുതുന്നില്ല. രക്ഷപ്പെടുവാനുള്ള ആഗ്രഹം എല്ലാ ജീവികൾക്കും സ്വതസിദ്ധമായി കാണും; പ്രത്യേകിച്ച് ബുദ്ധിയുള്ള മനുഷ്യർക്ക്‌. ആ കാരണം പരിഗണിച്ചാണ് തടവുചാട്ടം കുറ്റകൃത്യങ്ങളുടെ പട്ടികയിൽനിന്ന് അവർ മാറ്റിയിരിക്കുന്നത്. എന്നാൽ ജനലോ, വാതിലോ പൊളിച്ചാണ് ഒരാൾ രക്ഷപ്പെടുന്നതെങ്കിൽ.. അവ നശിപ്പിച്ചതിനുള്ള ശിക്ഷ വേറെ ഉണ്ടാവും. നാശനഷ്ടം വരുത്തിയത് വേറെ, ജയിൽ ചട്ടം വേറെ.

പിടിക്കപ്പെടുകയാണെങ്കിൽ അയാളെ തിരികെ ജയിലിൽ കൊണ്ടുവന്നിടും. പക്ഷെ ചാട്ടം കാരണം ശിക്ഷയുടെ കാലാവധിയൊന്നും നീട്ടില്ല. എന്നാൽ, അവസാനം നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ ജയിൽചാട്ടത്തിന്റെ കാര്യം അതിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടാവും. പ്രത്യേക ശ്രദ്ധയ്ക്ക്: ഈ നിയമം ഇന്ത്യയിലും, ഗൾഫിലും ബാധകമല്ല.

Related Articles

Latest Articles