Friday, May 3, 2024
spot_img

ബലാക്കോട്ടിൽ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഭീകരവാദ ക്യാമ്പുകൾ വീണ്ടും സജീവമാകുന്നു? നിരീക്ഷണം ശക്തമാക്കി ഇന്ത്യ, അനങ്ങിയാൽ ഭസ്മമാക്കാൻ നിർദ്ദേശം

ദില്ലി: പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും സജീവമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ക്യാമ്പുകൾ വീണ്ടും ബലാക്കോട്ടിൽ സജീവമായിട്ടുണ്ട് ഇവിടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്ന് ഇന്റലിജന്റ്‌സ് ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

2019-ൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ വീണ്ടും ഭീകരവാദ ക്യാമ്പുകൾ സജീവമായിരിക്കുന്നത്. പ്രദേശത്തെ ഭീകരർ ഇന്ത്യക്കെതിരെയും പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെയും മുദ്രാവാക്യങ്ങൾ വിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജെയ്ഷ്-ഇ-മുഹമ്മദിന്റെ സ്ഥാപകനായ ഭീകരൻ മസൂദ് അസറിന്റെ സഹോദരൻ മൗലാന അബ്ദുൾ റൗഫ് അസറാണ് ഇന്ത്യക്കെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് മസൂദ് അസർ. പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയേക്കും.

Related Articles

Latest Articles