Saturday, December 27, 2025

ജമ്മുവിൽ ഭീകരവേട്ട തുടരുന്നു; ഏറ്റുമുട്ടലിൽ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാ സേന; പ്രദേശം കനത്ത സുരക്ഷയിൽ

ജമ്മുകശ്മീർ: നിരോധിത ഭീകര സംഘടനയായ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ അബ്ദു ഹുറഫിനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ കൈവശം നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കുറ്റകരമായ രേഖകളും കണ്ടെടുത്തു.

ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന എത്തിയ സേനയ്‌ക്ക് നേരെ ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ സേനാംഗത്തിനും പ്രദേശവാസികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന വ്യക്തമാക്കി.

കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles