Friday, October 30, 2026

ട്രംപിനെ തെരഞ്ഞെടുക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ല: എസ്. ജയശങ്കര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച മുദ്രാവാക്യം പരാമര്‍ശിക്കുക മാത്രമാണ് ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ജയശങ്കര്‍ വിശദീകരിച്ചു. മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ശനത്തിന് എത്തിയ ജയശങ്കര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

യുഎസിന്‍റെ ആഭ്യന്തര രാഷ്ട്രീയത്തോട് ഇന്ത്യ പക്ഷപാതപരമല്ലാത്ത സമീപനമാണ് പുലര്‍ത്തുന്നത്. പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. പ്രധാനമന്ത്രി സത്യസന്ധമായി, പറഞ്ഞതിനെ തെറ്റായി നിങ്ങള്‍ വ്യാഖ്യാനിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹം സംസാരിച്ചത് എന്താണെന്ന് വ്യക്തമാണ്. ഈ രാജ്യത്ത് എന്ത് സംഭവിച്ചാലും അത് അവരുടെ രാഷ്ട്രീയമാണ്, നമ്മുടെ രാഷ്ട്രീയമല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

Related Articles

Latest Articles