Sunday, September 27, 2026

ജയ്ഷെ ഭീകരന്‍ അബ്ദുള്‍ മജീദ് പിടിയില്‍: തലയ്ക്ക് വില 2 ലക്ഷം

ദില്ലി: ജയ്ഷെ മുഹമദ് ഭീകരന്‍ അബ്ദുള്‍ മജീദ് ബാബ ശ്രീനഗറില്‍നിന്നും അറസ്റ്റിലായി. ദില്ലി പോലീസ് തലക്ക് 2 ലക്ഷം രൂപ വിലയിട്ട കൊടും ഭീകരനാണ് അറസ്റ്റിലായ അബ്ദുള്‍ മജീദ്. ശ്രീനഗര്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം മജീദിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

ഇയാള്‍ക്കെതിരെ ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘനാളത്തെ തിരച്ചിലിനൊടുവിലാണ് പ്രത്യേക അന്വേഷണസംഘത്തിന് മജീദിനെ പിടികൂടാനായത്.

Related Articles

Latest Articles