Saturday, September 19, 2026

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍: ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നിലവില്‍ ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസ് മേധാവിയോടും വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കെ എസ് ഇ ബി നേരത്തെ ഈ വിഷയത്തിലെടുത്ത നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കെ എസ് ഇ ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു

വിഷയത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles