Sunday, June 16, 2024
spot_img

കശ്മീരിലെ ഷോപിയാനിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ (Jammu and Kashmir) ഷോപിയാന്‍ സെക്ടറില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ സെക്ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം. സൈന്യത്തെ കണ്ടയുടൻ ഭീകരർ വെടിയുതിർത്തു. സൈന്യം ഇതിനോട് തിരിച്ചടിക്കുകയായിരുന്നു .പ്രദേശത്ത് ഭീകരര്‍ ഇനിയുമുണ്ടോയെന്ന് സൈന്യം പരിശോധിക്കുകയാണ്. ഈ ഭാഗത്ത് കൂടുതല്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Related Articles

Latest Articles