Wednesday, September 23, 2026

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ: നാല് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടൽ നാല് ഭീകരരെ വധിച്ച് (Army) സൈന്യം. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന്​ ക​ശ്​മീർ പൊലീസ്​ ഐ.ജി വിജയ്​ ഐ.ജി വിജയ്​ കുമാർ പറഞ്ഞു.

ഇവിടുത്തെ ഒരു ഷോപ്പിങ് കോംപ്ലക്‌സില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി.

Related Articles

Latest Articles