ശ്രീനഗർ: പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത് ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യം നടത്തിയ വെടിവെയ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. അതിരാവിലെയാണ് അതിർത്തിയിലേയ്ക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. തുടർന്ന് ഇതുശ്രദ്ധയിൽപ്പെട്ട സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. വിവിധ സൈനിക വിഭാഗങ്ങളുടെ സംയുക്ത നിരീക്ഷണമാണ് ഭീകരരുടെ നീക്കം കണ്ടെത്താൻ സഹായിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. എ.കെ.47 അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയെന്നും സൈന്യം അറിയിച്ചു.
അതേസമയം ജമ്മു വ്യോമത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം അതിർത്തി മേഖലയിൽ സദാ കനത്ത ജാഗ്രതയിലാണ് സൈന്യം. ഇതിനുപിന്നാലെ ഡ്രോൺ ഉപയോഗിക്കുന്നതിനും കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുദിവസങ്ങൾക്ക് മുൻപ് ജമ്മുകശ്മീരില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായിരുന്നു.
കിഷ്ത്വര്‍ നിവാസികളായിരുന്നു പിടിയിലായ രണ്ടുപേരും. നായ്ഡ് ഗാം വനമേഖലയില്‍ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ഇവരുടെ താവളത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ സുപ്രധാന വകുപ്പുകള്‍ ചുമത്തി ജമ്മു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

