Saturday, May 11, 2024
spot_img

ആരാധകർക്ക് പ്രഭാസിന്റെ ജന്മാഷ്ടമി സമ്മാനം; “രാധേ ശ്യാമി’ന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് താരം

മുംബൈ: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം “രാധേ ശ്യാമി”ന്റെ പോസ്റ്റര്‍ പുറത്ത്. ജന്മാഷ്ടമി ആശംസകൾ നേർന്നു കൊണ്ട് താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രഭാസും – പൂജാ ഹെഡ്ഗെയുമാണ് താരജോഡികളായി എത്തുന്നത്. താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. മലയാളമടക്കമുള്ള ഭാഷകളിലാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം ആദ്യംഎത്തുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും, യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തിക്കാനിരുന്ന ചിത്രം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. വരുന്ന ജനുവരി 14 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles