Thursday, April 25, 2024
spot_img

കശ്മീരിൽ സൈന്യം ഭീകരവേട്ട തുടരുന്നു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. എകെ 47 റൈഫിളും പിസ്റ്റളും ഭീകരന്റെ പക്കല്‍ നിന്നും സുരക്ഷസേന കണ്ടെത്തി. എന്നാൽ ഭീകരൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കശ്മീരിലെ മോച്ച്വാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നതായി ജമ്മു പോലീസ് അറിയിച്ചു. പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഭീകരർക്കെതിരെ പോരാടിയത്.

അതേസമയം വെള്ളിയാഴ്ച റംമ്പാൻ ജില്ലയിലെ ബനിഹാൽ ഏരിയയിൽ സ്ഫോടനം നടന്നിരുന്നു. ഇന്നലെ രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. നുഴഞ്ഞു കയറിയ ഭീകരർ മേഖലയിൽ താവളമടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്‌ക്കായി എത്തിയത്. എന്നാൽ സൈന്യത്തെ കണ്ട ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ നിന്നും ടോർച്ചും റേഡിയോയുമുൾപ്പെടെ സൈന്യം കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇന്ന് വീണ്ടും ഒരു ഭീകരനെ സൈന്യം വധിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles