ശ്രീനഗർ: ജമ്മു കശ്മീരിൽ തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. രണ്ട് പേർക്ക് നേരെ ഭീകരർ വെടിയുതിർത്തു. പഞ്ചാബിലെ പഠാൻകോട്ട് സ്വദേശികളായ ധീരജ് ദത്ത്, സുരീന്ദർ ദത്ത് എന്നിവർക്ക് നേരെയാണ് വെടിയുതിർത്തത്.
ശ്രീനഗറിലെ നൗപോരയിൽ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. വാഹനങ്ങളിലെത്തിയ ഭീകരർ തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും ഉടൻ തന്നെ രക്ഷപെടുകയും ചെയ്യുകയായിരുന്നു. പ്രദേശവാസികൾ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ഒരാൾക്ക് നെഞ്ചിലും രണ്ടാമത്തെയാൾക്ക് കാലിലുമാണ് വെടിയേറ്റത്. സംഭവത്തിൽ ഭീകരർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

