Saturday, November 14, 2026

”കാൻ 42” ഇനി യൂസഫലിക്ക് സ്വന്തം ; ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങി രാജകുടുംബം

ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ കാർ ഇനി യൂസഫലിക്ക് സ്വന്തം . തന്റെ മരണ ശേഷം താൻ ഉപയോഗിച്ചിരുന്ന ”കാൻ 42” എന്ന ബെൻസ് കാർ ആത്മ സുഹൃത്തായ യൂസഫലിക്ക് നൽകണമെന്നായിരുന്നു ഉത്രടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ മരണ ശേഷം മകനായ പത്മനാഭവർ‍മ്മയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷന്റെയും സംരക്ഷണയിലുമായിരുന്നു കാർ . 1950 കളിൽ തന്നെ 12000 രൂപ വില വരുന്ന ബെൻസ് കാർ ഉത്രടം തിരുന്നാൾ മാർത്താണ്ഡവർമ്മ സ്വന്തമാക്കിയിരുന്നു .

പലരും ഈ കാർ വിലക്ക് വാങ്ങാനായി അദ്ദേഹത്തെ സമീപിച്ചിരുന്നു .എന്നാൽ താൻ വാങ്ങി വച്ചിരിക്കുന്ന ഓരോ സാധനങ്ങളും അത്രയും പ്രിയപെട്ടതായി സൂക്ഷിച്ചു വച്ചിരുന്ന മാർത്താണ്ഡ വർമ്മ കാർ ആർക്കും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല . എന്നാൽ 2012 ൽ ആണ് തന്റെ കാർ യൂസഫലിക്ക് സമ്മാനിക്കാൻ അദ്ദേഹം തീരുമാനിക്കുന്നത് . ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ കാർ യൂസഫലിക്ക് കൈമാറാൻ ഒരുങ്ങി നിൽക്കുകയാണ് രാജ കുടുംബം .

Related Articles

Latest Articles