ദില്ലി: ജമ്മു കാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച നടന്നത്. രണ്ട് വര്‍ഷം മുമ്പ് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടാണ് നരേന്ദ്രമോദി കാശ്മീരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 14 പ്രമുഖ നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ജമ്മു കാശ്മീരിലെ ഉന്നമനത്തിനായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നേതാക്കളോട് ആഹ്വാനം ചെയ്തു. ഓരോ നേതാക്കളുടേയും അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടതായും കാശ്മീര്‍ ജനതയുടെ പുരോഗതിക്കായി
എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് തന്നതായും യോഗത്തില്‍ പങ്കെടുത്ത കാശ്മീര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നതായി കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി മുസാഫിര്‍ ഹുസൈന്‍ ബെയ്ഗ് പറഞ്ഞു. ജമ്മു-കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ നേതാക്കളും പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

