Friday, May 17, 2024
spot_img

ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; 50 വയസുകാരനെ പെണ്‍കുട്ടി വെടിവച്ച്‌ കൊന്നു

കാണ്‍പൂര്‍: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ ശല്യം ചെയ്യുകയും ചെയ്‌തിരുന്ന മദ്ധ്യവയസ്‌കനെ കൗമാരക്കാരിയായ പെണ്‍കുട്ടി വെടിവച്ചു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. സ്ഥലത്തെ ഗ്രാമമുഖ്യയുടെ ഭ‌ര്‍ത്താവായ 50 വയസുകാരനെയാണ് പെണ്‍കുട്ടി കൊലപ്പെടുത്തിയത്.

ഇയാള്‍ രണ്ട് വ‌ര്‍ഷത്തോളമായി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചു. ഇയാള്‍ രണ്ട് വ‌ര്‍ഷത്തോളമായി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. അമ്മയോട് പറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ന പേരില്‍ ഇയാളെ വിളിച്ചുവരുത്തിയ ശേഷം നാടന്‍തോക്ക് ഉപയോഗിച്ച്‌ വെടിവയ്‌ക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം ഫറൂഖാബാദിലേക്ക് കടന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles