Friday, January 9, 2026

ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം: ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്.

ഏറ്റുമുട്ടിലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിലും തുടരുന്നു. കശ്മീരിൽ ഹിസ്ബുൾ കമാൻഡറെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈയ്ഫുള്ള എന്ന ഭീകരനെ സുരക്ഷാസേന വധിച്ചത്.
മേഖലയിലെ ഭീകരവാദപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഇയാളെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി.

Related Articles

Latest Articles